
ദില്ലി: ഓഹരി വിപണിയില്‍ കഴിഞ്ഞ ആഴ്ച പത്ത് ഇന്ത്യന്‍ കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 1.13 ലക്ഷം കോടിരൂപ. പ്രമുഖ ഐടി ഭീമന്‍ ടിസിഎസ് ആണ് ഇവരില്‍ വന്‍ നേട്ടം കൊയ്തത്. റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്,എച്ച്ഡിഎഫ്‌സിബാങ്ക്,എച്ച്ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക്,കൊട്ടക് മഹീന്ദ്രബാങ്ക് ,ഇന്‍ഫോസിസ്,എസ്ബിഐ എന്നിവരാണ് ഇക്കഴിഞ്ഞ വ്യാപാരവാരത്തില്‍ നേട്ടം കൊയ്തത്. എച്ച് യുഎല്‍,ഐസിടിയും മാത്രമാണ് വിപണിമൂല്യത്തില്‍ ഇടിവ് നേരിട്ടത്.
ടാറ്റാകണ്‍സള്‍ട്ടന്‍സി സര്‍വീസസ് എം ക്യാപ് 56,604.72 കോടി രൂപ ഉയര്‍ന്ന് 709932.25 കോടി രൂപയായി. ആര്‍ഐഎല്‍ മൂല്യം 10,13892 കോടിരൂപയായിട്ടുണ്ട്. എസ്ബിഐ 4596.17 കോടി രൂപ വര്‍ധനവോടെ 301518 കോടിരൂപയായി മൂല്യം. കൊട്ടക് മഹീന്ദ്രബാങ്ക് 253.14 കോടി രൂപയാണ് കൂട്ടിച്ചേര്‍ത്ത് 323489.31 കോടിരൂപയായി മൂല്യം.അതേസമയം എച്ച് യുഎല്ലിന്റെ വിപണിമൂലധനം 12599 കോടിരൂപ ഇടിഞ്ഞ് 421510 കോടിരൂപയായി. ഐടിസിക്ക് 296749 കോടിരൂപയുമാണ് മൂല്യം. വിപണിമൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സിനാണ് ഒന്നാംസ്ഥാനം. ഈ സ്ഥാപനങ്ങള്‍ കഴിഞ്ഞ ആഴ്ച സെന്‍സെക്‌സില്‍ 671.83 പോയിന്റ് നേടി.