
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂക്കോ ബാങ്കിന് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 999 കോടി രൂപയുടെ നഷ്ടമുണ്ടായി. പുതുതായെത്തുന്ന വായ്പകള്‍ - ഐഎല്‍ ആന്റ് എഫ്എസ് ഗ്രൂപ്പ് കമ്പനികളും, 800 കോടി കാര്‍ഷിക വായ്പകളും സ്വരൂപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 27.4 ശതമാനമായി കുറഞ്ഞു.
ട്രഷറിക്ക് 570 കോടിയുടെ വര്‍ധനവുണ്ടായി. ഇത് മൊത്തം നഷ്ടം തടയാന്‍ സഹായിച്ചു. യൂക്കോയുടെ മൊത്തം വരുമാനം 3,586 കോടിയായി താഴ്ന്നു. 2017-18 സാമ്പത്തിക പാദത്തില്‍ ഇത് 3,722 കോടി രൂപയായിരുന്നു.
ഇറാനില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയിലൂടെ എണ്ണ കമ്പനികളില്‍ നിന്നുള്ള പലിശരഹിത ഫ്‌ലോട്ടിംഗ് ഫണ്ടുകള്‍ ആരംഭിക്കുന്നതോടെ അടുത്ത പാദത്തില്‍ മെച്ചപ്പെട്ട ഫലം ലഭിക്കുമെന്ന് യൂകോ മാനേജിങ് ഡയറക്ടര്‍ എ.കെ. ഗോയല്‍ പ്രത്യാശ പ്രകടിപ്പിച്ചു.