ഇറാനും യുഎസും ഏറ്റുമുട്ടിയാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് എന്ത് സംഭവിക്കും?

January 04, 2020 |
|
Columns

                  ഇറാനും യുഎസും ഏറ്റുമുട്ടിയാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് എന്ത് സംഭവിക്കും?

ഇറാനും യുഎസും തമ്മില്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇറാന്റെ പ്രമുഖ സേനാനായകനെ യുഎസ് വധിച്ചതിനെ ചൊല്ലി ഇരുപക്ഷത്തും വെല്ലുവിളികളും മറുവെല്ലുവിളികളും മുറുകുകയാണ്. സാമ്പത്തികമായും പ്രതിരോധമേഖലയിലും വന്‍ ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടേണ്ടി വന്നാല്‍ ലോകം വന്‍ സാമ്പത്തിക വെല്ലുവിളിയാകും നേരിടേണ്ടി വരിക. നിലവില്‍ റഷ്യയും ഇറാനൊപ്പം ചേര്‍ന്നിട്ടുണ്ട് എന്നതും ചെറിയൊരു കാര്യമല്ല. നിലവില്‍ രൂപപ്പെടുന്ന ഈ പ്രതിസന്ധി സാമ്പത്തികമാന്ദ്യത്തില്‍ കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന ഇന്ത്യക്ക് വന്‍തിരിച്ചടിയായിരിക്കും സമ്മാനിക്കുക. വരും വര്‍ഷങ്ങളിലേക്കുള്ള അവസാന പ്രതീക്ഷകളും അസ്തമിക്കുമോ എന്ന ആശങ്ക പടരുന്നുണ്ട്. കാരണം ഈ വെല്ലുവിളികള്‍ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഇന്ത്യയുടെ മേല്‍ അനുഭവപ്പെടുന്ന സാമ്പത്തിക ഭാരം വര്‍ധിച്ചേക്കും. 

കയറ്റുമതി ഇടിയും

ഇന്ത്യയുടെ ഏറ്റവും വലിയകയറ്റുമതി വിപണികളില്‍ ഒന്നാണ് പശ്ചിമേഷ്യ. കയറ്റുമതിയുടെ ആറിലൊന്ന് ഈ രാജ്യങ്ങളിലേക്കാണ് നടക്കുന്നത്. അതില്‍ തന്നെ ല്ലൊരുഭാഗം യുഇഎിയലേക്കും.പശ്ചിമേഷ്യ കലുഷിതമായാല്‍ പിന്നെ വിദേശനാണ്യം നേടാനുള്ള വഴികളാണ് അടഞ്ഞുപോകുക. 

പ്രവാസികളുടെ വിഹിതം ഇടിയും

രണ്ടാമതായി പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും ഈ പ്രതിസന്ധി സമ്മാനിക്കുക. കാരണം പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സൗദി അറേബ്യ,യുഎഇ,കുവൈറ്റ് എന്നിവയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായേക്കും. ഇത് പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് തൊഴില്‍മേഖലയില്‍ വന്‍ തിരിച്ചടികളായിരിക്കും സമ്മാനിക്കുക. ഏഴായിരം കോടിയോളം ഡോളറാണ് വിദേശരാജ്യങ്ങളിലെ പ്രവാസികള്‍ രാജ്യത്തേക്ക് അയക്കുന്നത്. ഇതില്‍ നാല്‍പതിനായിരം കോടി ഡോളറും പശ്ചിമേഷ്യല്‍ രാജ്യങ്ങളിലെ പ്രവാസികളുടെ സംഭാവനയാണ്. സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയാല്‍ വന്‍ തിരിച്ചടിയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നേരിടേണ്ടി വരിക.

ക്രൂഡ് ലഭ്യതയും വിലക്കയറ്റവും

ഇന്ത്യ അടക്കമുള്‌ള രാജ്യങ്ങള്‍ക്ക് പ്രാദേശിക കറന്‍സി ഉപയോഗിച്ച് വന്‍തോതിലാണ് ഇറാനില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. ഡോളര്‍ വില കൂടുന്ന സാഹചര്യത്തില്‍ ഒരുപരിധിവരെ ഇറാനില്‍ നിന്നുള്ള ഇറക്കുമതിയാണ് ഇന്ധനമേഖലയില്‍ ഇന്ത്യയുടെ കരുത്ത്. എന്നാല്‍ ഇറാന്‍ തന്നെ സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ ഈ സൗകര്യം ഇല്ലാതാകുമെന്ന് മാത്രമല്ല പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ കയറ്റുമതി തടസ്സപ്പെടുത്താന്‍ ഇറാന് സാധിക്കുകയും ചെയ്യും. ക്രൂഡിന് എത്ര വില നല്‍കിയാലും ലഭ്യത ഒരിക്കലും ഉറപ്പാക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ തന്ത്രപ്രധാന ശേഖരത്തില്‍ ആകെ എട്ട് ദിവസത്തേക്ക് മാത്രമുള്ളത് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന വിവരവും പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നു. വിലക്കയറ്റത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണികളില്‍ വളര്‍ച്ച ഒരു സ്വപ്‌നം മാത്രമായി മാറും. ഇറാഖ്-കുവൈറ്റ് യുദ്ധക്കാലത്തും ഇത്തരം പ്രതിസന്ധികള്‍ ഇന്ത്യക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. 

Related Articles

© 2024 Financial Views. All Rights Reserved