
ലൈഫ് ഇന്‍ഷുഫന്‍സ് പ്രീമിയത്തില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് സൂചന. അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ഇന്‍ഷുറന്‍സില്‍ കുറവ് വരുത്താന്‍ ആലോചിക്കുന്നത്.
2012-2014 കാലയളവിലെ മോര്‍ടാലിറ്റി റേറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്താന്‍ ആലോചിക്കുന്നത്. 20നും 50നും ഇടയില്‍ പ്രായമുള്ളവരുടെ ഇന്‍ഷുറന്‍സിലാണ് ഏറ്റവുമധികം കുറവ് വരുത്തുക. പുതിയ റേറ്റ് പ്രകാരം 6 മുതല്‍ 4 ശതമാനം വരെ കുറവ് വരുത്തി.
അതേസമയം 80വയസിന് മുകളിലുള്ളവരുടെ പ്രീമിയത്തില്‍ വര്‍ധനവ് വരുത്തി. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് വളരെ കുറച്ച് മാത്രമാണ് പ്ലാനുള്ളത്. ഇതുവരെ 2006 ലെ റേറ്റാണ് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.